തരിശുഭൂമിയിലെ പൊന്ന്

തരിശുഭൂമിയിലെ പൊന്ന്





വർഷങ്ങൾക്കു മുമ്പ് പള്ളിയിൽ ഖത്വീബായി സേവനം ആരംഭിക്കുകയും അവിടെ ചെറിയ രീതിയിൽ ദർസ് തുടങ്ങുകയും വർഷങ്ങൾക്ക് ശേഷം അത് ഒരു സ്ഥാപനമായി മാറ്റണമെന്നാശയം മനസ്സിൽ ഉദിക്കുകയും അത് സമൂഹത്തിന് മുമ്പിൽ സമർപ്പിക്കുകയും ചെയ്തു. ഈ ആശയം ജനങ്ങളിലേക്ക് എത്തിയപ്പോൾ അതിനെ സ്വീകരിച്ചു . എന്നാൽ പട്ടിക്കാട് ജാമിയ നൂരിയയുടെ അഫിലിയേറ്റഡ് സ്ഥാപനമായി ദാറുൽ ഹിദായ ഇസ്ലാമിക് അക്കാദമി ചരിത്ര ഭൂമിയിൽ തല ഉയർത്തി നിൽക്കുന്നു.വർഷങ്ങൾ പിന്നിട്ടു പട്ടിക്കാട് ജാമിഅക്ക് കീഴിലെ നൂറുക്കണക്കിന് സ്ഥാപനങ്ങൾക്കിടയിൽ മികവുറ്റ രീതിയിൽ തലയുയർത്തി നിൽക്കാൻ അല്ലാഹുവിന്റെ അനുഗ്രഹത്താൽ ദാറുൽ ഹിദായക്ക് സാധിച്ചിട്ടുണ്ട് .ദാറുൽ ഹിദായ ഇസ്ലാമിക് അക്കാദമി ഇന്ന് ഒമ്പതാം വയസ്സിലേക്ക് കാലു വെക്കുകയാണ്.ഇതിൻറെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ച് സ്ഥാപനത്തിന്റെ ഉയർച്ചയ്ക്കും പെരുമക്കും വേണ്ടി അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു യുവ പണ്ഡിതൻ .
ഹിദായയുടെ എല്ലാ തൂണിലും തുരുമ്പിലും എഴുതിവെക്കപ്പെട്ട ഒരേ ഒരു നാമം .ആരുടെയും മനസ്സിൽ ഒരു തെല്ല് പോലും വിഷമം തോന്നിപ്പിക്കുന്ന രീതിയിലുള്ള സ്വഭാവമില്ലായിമ.
പുഞ്ചിരി കൊണ്ടും വാക്കുകൊണ്ടും എല്ലാവരെയും മനസ്സ് കീഴ്പ്പെടുത്തുന്ന നിസ്വാർത്ഥ പണ്ഡിതൻ .ബഹു ഉസ്താദ് ഇബ്രാഹിം ഫൈസി. ആ മുഖത്തെ പുഞ്ചിരിയും ആ ചുണ്ടിലെ പ്രസന്നതയും കാരുണ്യം ചുരത്തുന്ന കണ്ണും കണ്ടാൽ തന്നെ ആരും എഴുന്നേറ്റ് നിന്ന് പോകും. ബഹുവദ്യ പിതാവിൽ നിന്ന് വരച്ചെടുത്ത പെരുമാറ്റ രീതിയും വന്ദ്യ ഉസ്താദ് AU മുഹമ്മദ് ഫൈസിയിൽ നിന്ന് അടർത്തി മാറ്റിയ അദബും ഗുരുത്തവും ഇന്ന് ഹിദായയുടെ നായകനിൽ കാണാം.
ദേഹത്ത് ക്ഷീണമുണ്ടെങ്കിലും അത് വാക്കിലോ നടത്തത്തിലോ പ്രകടമാക്കാറില്ല. വളരെ ചുരുങ്ങിയ സമയം മാത്രം ഉറങ്ങുകയും തൻറെ ബാക്കിയുള്ള എല്ലാ സമയവും കിത്താബിലേക്ക് മാത്രം ആയുന്നിറങ്ങുകയും ചെയ്ത യുവ പണ്ഡിതൻ .
വളരെ ചുരുങ്ങിയ മണിക്കൂറുകൾ മാത്രം ഉറങ്ങിയിട്ടും എല്ലായിടങ്ങളിലും ഓടിയെത്തുകയും തന്റെ ക്ഷീണത്തെപ്പോലും മാറ്റി വെച്ച് സമൂഹത്തെ സേവിക്കാനും സ്ഥാപനത്തെ സ്നേഹിക്കുകയും അതിൻറെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ഞങ്ങളുടെ പ്രിയ ഉസ്താദ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.