സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. കേരള മുസ്ലിങ്ങളുടെ ആധികാരിക പണ്ഡിത പരമേന്നത സഭ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. കേരള മുസ്ലിങ്ങളുടെ ആധികാരിക പണ്ഡിത പരമേന്നത സഭ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ



സമസ്ത കേരള ജംഇയ്യത്തുൽ ഉലമ

കേരള മുസ്ലിങ്ങളുടെ ആധികാരിക പണ്ഡിത പരമേന്നത സഭ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ

കേരളത്തിലെ പാരമ്പര്യ മുസ്ലിം പണ്ഡിതർ രൂപീകരിച്ച ആദ്യ പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ . 1926ൽ പണ്ഡിതനും സുഫീവര്യനുമായ വരക്കൽ മുല്ലക്കോയ തങ്ങൾ ളുടെ നേതൃത്വത്തിലാണ് ആണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിക്കപ്പെടുന്നത്.

കേരള മുസ്ലിംകൾക്കിടയിൽ ഏറ്റവും സ്വാധീനമുള്ള സംഘടനയായാണ് സുന്നി പണ്ഡിതർ നേതൃത്വം നൽകുന്ന സമസ്ത.



രൂപീകരണ പശ്ചാത്തലം


1921 ൽ അരങ്ങേറിയ മലബാർ കാർഷിക സമരത്തെ തുടർന്ന്  മുസ്ലിം പ്രമാണിമാർ കൊടുങ്ങലൂരിലേക്കു പാലായനം ചെയ്തിരുന്നു. അവിടെ പ്രവാസ ജീവിതം നയിക്കുന്നതിനിടെ ശ്രീനാരായണ ഗുരു അയ്യങ്കാളി എന്നിവരെ പോലെ മുസ്ലിം സമുദായത്തിനുള്ളിൽ നവോത്ഥാനം കൊണ്ട് വരണമെന്ന ചിന്ത ഇവരിൽ വളർന്നു വരികയും, സാമ്പത്തിക ഒത്തുതീർപ്പിനായി രൂപീകരിക്കപ്പെട്ട ഐക്യ സംഘത്തെ ഇതിനായി ഉപയോഗിക്കുകയും ചെയ്തു. പരിഷ്കർത്താക്കളുടെ ഇത്തരം സമീപനങ്ങളെ സംശയ ദൃഷ്ടിയോടെയായിരുന്നു അന്നത്തെ യാഥാസ്ഥിതിക പണ്ഡിതർ നോക്കി കണ്ടിരുന്നത്. പരിഷ്കർത്താക്കൾക്കെതിരെ ജംഇയ്യത്തുൽ ഉലമയെന്ന പണ്ഡിത സഭ കൂടാനുള്ള ശ്രമം പാങ്ങിൽ അഹമദ് കുട്ടി മുസ്ലിയാർ ഉൾപ്പെടെയുള്ള പണ്ഡിതന്മാരിൽ നിന്നുമുണ്ടായി. എന്നാൽ1924 ഇൽ യാഥാസ്ഥിതിക ആചാരങ്ങൾക്കെതിരെ പരസ്യമായി പരിഷ്കർത്താക്കൾ രംഗത്തിറങ്ങി. ഇതോടെ യാഥാസ്ഥിതികരും പരിഷ്കർത്താക്കളും തമ്മിലുള്ള ഏറ്റു മുട്ടലുകളുകൾക്കു അരങ്ങൊരുങ്ങി.

ഇതേ തുടർന്ന് മലബാറിലെ പ്രസിദ്ധ സൂഫിസിദ്ധനായിരുന്ന വരക്കൽ മുല്ലക്കോയയുടെ നേതൃത്തത്തിൽ യോഗം കൂടുകയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു.

സയ്യിദ് വരക്കൽ ബാ അലവി മുല്ലക്കോയ ആയിരുന്നു സമസ്തയുടെ പ്രഥമ പ്രസിഡന്റ് . പാങ്ങിൽ അഹ്മദ്കുട്ടി മുസ്‌ലിയാർ, അബുൽഹഖ് മുഹമ്മദ് അബ്ദുൽ ബാരി മുസ്‌ലിയാർ, കെഎം അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെപി മുഹമ്മദ് മീറാൻ മുസ്‌ലിയാർ എന്നിവർ പ്രഥമ കമ്മിറ്റിയിലെ ഉപാധ്യക്ഷൻമാരായും പി.വി മുഹമ്മദ് മുസ്‌ലിയാർ, പികെ മുഹമ്മദ് മുസ്‌ലിയാർ എന്നിവർ സെക്രട്ടറിമാരായും തെരെഞ്ഞെടുക്കപ്പെട്ടു.


1989-ൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യിൽ പ്രശ്നമുണ്ടായി. സമസ്തയെ ഇരു ശാക്തിക ചേരികളാക്കി മാറ്റിയത്. എസ്.വൈ.എസ്സമ്മേളനം എറണാകുളത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളായിരുന്നു കാരണം.ഈ സമ്മേളനം ഒഴിവാക്കാൻ സമസ്ത മുശ വാറ ആവശ്യപ്പെട്ടു. സയ്യിദ് അബ്ദുൽ റഹിമാൻ ഉള്ളാൾ, കാന്തപുരം അബൂബക്കർ മുസ്ലിയാരടങ്ങുന്ന മറുവിഭാഗം ഇതിനോട് വിയോജിച്ചു ഒരുക്കങ്ങളുമായി മുന്നോട്ട് പോയി സമ്മേളനം നടത്തി. വിവാദത്തിൽ എറണാകുളം സമ്മേളനത്തിനു ശേഷം സംഘടനാ വിരുദ്ധ നീക്കം നടത്തി എന്ന കാരണത്താൽ 1989 ഫെബ്രുവരി 18ന് മുശാവറ മെമ്പർമാരായിരുന്ന ഉള്ളാൾ കുഞ്ഞിക്കോയ തങ്ങൾ, എ.പി. അബൂബക്കർ മുസ്‌ലിയാർ, എം.എ. അബ്ദുൽ ഖാദർ മുസ്‌ലിയാർ, പി.കെ മുഹ്യുദ്ദീൻ മുസ്‌ലിയാർ, കെ.പി. ഹംസ മുസ്‌ലിയാർ ഉൾപ്പെട്ട ആളുകളെ സംഘടനാ സ്ഥാനങ്ങളിൽ നിന്നും നീക്കാൻ 1989 ഫെബ്ര. 19ന് ചേർന്ന സമസ്തയുടെ യോഗത്തിൽ തീരുമാനമായി.



ആസ്ഥാനം


സമസ്തയുടെ പ്രധാന ആസ്ഥാനം കോഴിക്കോട്‌ നഗരത്തിലെ ഫ്രാൻസിസ്‌ റോഡിൽ സ്ഥിതി ചെയ്യുന്ന സമസ്ത കാര്യാലയം ആണ്. മദ്രസ പരമായ കാര്യങ്ങൾക്കും മറ്റുമായി ബ്രഹത്തായ സമുച്ചയം മലപ്പുറം ജില്ലയിലെ ചേളാരിയിൽ'സമസ്താലയം' എന്ന പേരിൽ പ്രവർത്തിക്കുന്നു. കൂടാതെ ജില്ലാ തലത്തിലും സമസ്തക്ക് ആസ്ഥാനങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് തിരുവനന്തപുരം തമ്പാനൂരിലെ 'സമസ്ത ജുബിലീ സൌധം ദേശീയ തലത്തിലേക്ക് സമസ്തയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിലും ബംഗാളിലും സമസ്തയുടെ 85-ാം വാർഷിക സ്മാരക സൗധങ്ങൾ സ്ഥാപിക്കുവാൻ മലപ്പുറം കൂരിയാട് നടന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ 85-ാം വാർഷിക സമ്മേളനത്തിൽ വെച്ച് തീരുമാനിച്ചു.

SAMASTHA & SKSSF



സമസ്തയുടെ ​പോഷക സംഘടനകൾ


സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ്‌ (SKIMVB)

മദ്രസാ പ്രസ്ഥാനത്തിന് നേത്രത്വം കൊടുക്കുന്നതിനായി 1951 ഇൽ രൂപീകൃതമായി. ബോർഡിൻറെ കീഴിൽ ഏകദേശം ഒൻപതിനായിരത്തിലതികം മദ്രസകൾ പ്രവർത്തിക്കുന്നു. അതിനാൽ സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ്‌ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മദ്രസ ബോർഡ്‌ എന്നാണ് അറിയപ്പെടുന്നത്. സമസ്‌തയുടെ ഒമ്പതിനായിത്തിനടുത്ത വരുന്ന മദ്‌റസകളിൽ 10ലക്ഷത്തോളം വിദ്യാർഥികൾ പഠിക്കുന്നു. ഒന്നാം ക്ലാസ്‌ മുതൽ 12 ക്ലാസ്‌ വരെയാണ്‌ മദ്‌റസകൾ ഉള്ളത്‌. കാലിക്കറ്റ്‌ യുണിവേഴ്സിറ്റിക്കടുത്ത് ചെളാരിയിൽ സ്ഥിതിചെയ്യുന്ന 'സമസ്താലയ'മാണ് സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന്റെ മുഖ്യ ആസ്ഥാനം

.

സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷൻ (SKSSF)

സമസ്‌തയോട്‌ അനുഭാവം പുലർത്തുന്ന വിദ്യാർഥികളുടെ സംഘടനയാണ്‌ സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷൻ(എസ്‌.കെ.എസ്‌.എസ്‌.എഫ്‌.). 1989ലാണ്‌ സംഘടന രൂപീകരിച്ചത്‌. കോളജുകൾക്ക്‌ പുറമെ സംസ്ഥാനത്തെ അറബി കോളജുകളിലും മദ്‌റസകളിലും സംഘടന പ്രവർത്തിക്കുന്നു. സത്യധാര ദ്വൈവാരിക യാണ്‌ സംഘടനയുടെ മുഖപത്രം.


സമസ്ത കേരള സുന്നി യുവജന സംഘം(sys) 

ഈ പ്രസ്ഥാനം സുന്നി യുവാക്കളെ ലക്ഷ്യംവച്ചുള്ളതാണ്‌. സുന്നി അഫ്‌കാർ വാരികയാണ്‌ മുഖപത്രം.


സമസ്ത കേരള സുന്നി ബാല വേദി (SKSBV)

ഹൈസ്‌കൂൾ തലം വരെയുള്ള കുട്ടികൾ പ്രവർത്തിക്കുന്ന സംഘടനയാണ്‌ എസ്‌.ബി.വി. പ്രധാനമായും മദ്‌റസകളാണ്‌ പ്രവർത്തന കേന്ദ്രം. 'കുരുന്നുകൾ' എന്ന ബാല മാസിക എസ്‌.ബി.വി. ആണ്‌ പുറത്തിറക്കുന്നത്‌..


സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (SKJMCC)

മദ്‌റസാ അധ്യാപകരുടെ സംഘടനയാണിത്‌. കേരളത്തിൽ ഏകദേശം ഒരുലക്ഷത്തോളം മദ്‌റസാ അധ്യാപകർ ഈ സംഘടനയ്‌ക്കു കീഴിൽ പ്രവർത്തിക്കുന്നു. അൽമുഅല്ലിം ആണ്‌ മുഖ പത്രം.


സമസ്‌ത കേരള മുസ്‌ലിം എംപ്ലോയിസ്‌ അസോസിയേഷൻ (MEA)

സുന്നി പ്രഫഷനലുകളുടെ സംഘടനയാണിത്‌. സ്‌കൂൾ-കോളജ്‌ അധ്യാപകർ, എൻജിനീയർമാർ, ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കുള്ളതാണ്‌ എസ്‌.കെ.എം.ഇ.എ.


സുന്നി മഹല്ല്‌ ഫെഡറേഷൻ (SMF)

സുന്നി മഹല്ലുകളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യംവച്ച്‌ പ്രവർത്തിക്കുന്ന സംഘടനയാണിത്‌. മലപ്പുറം സുന്നി മഹൽ ആണ്‌ ആസ്ഥാനം. പ്രമുഖ മത പഠന കലാലയമായ ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി എസ്.എം.എഫിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.


സമസ്ത കേരളാ മദ്രസാ മാനേജ്‌മന്റ്‌ അസോസിയേഷൻ(SKMMA)

സമസ്തയുടെ കീഴിൽ അവസാനമായി നിലവിൽ വന്ന ഒരു കീഴ് ഖടകമാണ് സമസ്ത കേരളാ മദ്രസാ മാനേജ്‌മന്റ്‌ അസോസിയേഷൻ (SKMMA);

സമസ്തയുടെ കീഴിൽ പ്രവർത്തിക്കുന്ന പതിനായിരത്തിനടുത്ത് വരുന്ന മത പാഠശാലകളുടെ മേൽനോട്ടം വഹിക്കുന്ന സമിതി അംഗങ്ങളുടെ കൂട്ടായ്മയാണ് ഇത്. മദ്രസാ മുഅല്ലിമുകളും , രക്ഷിതാക്കളും മാനേജ്‌മെന്റും തമ്മിലുള്ള ബന്ധം ശക്തമാക്കുക, ദീനിപഠന സൗകര്യമല്ലാത്ത സ്ഥലങ്ങളിൽ മദ്രസകൾ ഉണ്ടാക്കുന്ന നടപടികൾ സ്വീകരിക്കുക, സെക്കന്ററി മദ്രസകൾ കൂടുതൽ സ്ഥാപിക്കുക. പൂർവ്വ വിദ്യാർത്ഥികൾക്ക് പഠനക്ലാസുകളും തൊഴിൽപരിശീലനങ്ങളും മറ്റും നൽകി അവരെ ധാർമികവൃത്തത്തിൽ നിലനിർത്താൻ സാഹചര്യമൊരുക്കുക. ഇസ്‌ലാമിക നഴ്‌സറികൾ പ്രോത്സാഹിപ്പിക്കുക, മുഅല്ലിം ക്ഷാമം പരിഹരിക്കാൻ ചെയ്യാവുന്നതു ചെയ്യുക, മുഅല്ലിം പ്രോത്സാഹനപ്രവർത്തനങ്ങൾ നടത്തുക സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസബോർഡിന്റെയും സമസ്ത കേരളാ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോഴ്‌സുകൾ, പരീക്ഷകൾ, പരിശീലനങ്ങൾ മുതലായവ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയൊക്കെയാണ് പ്രധാന ലക്ഷ്യങ്ങൾ........










Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.